Thursday, April 15, 2010

ആ മൊബൈലും ഈ മൊബൈലും

ഈ മൊബൈലില്‍ നിന്നും ആ മൊബൈലിലേക്ക് ഒരു മിസ്സ്ഡ് കോള്‍......
ആ മൊബൈലില്‍ നിന്നും ഈ മൊബൈലിലേക്ക് ഒരു മിസ്സ്ഡ് കോള്‍.......

പിന്നെ അങ്ങോട്ടും ഇങ്ങോട്ടും മിസ്സ്ഡ് കോളുകള്‍..

ഈ മൊബൈലില്‍ നിന്നും മൊബൈലിലേക്ക് ഒരു റിസീവ്ട് കോള്....
ആ മൊബൈലില്‍ നിന്നും ഈ മൊബൈലിലേക്ക് ഒരു റിസീവ്ട് കോള്‍....

പിന്നെ അങ്ങോട്ടും ഇങ്ങോട്ടും മിസ്സ്ഡ് കോളുകളും റിസീവ്ട് കോളുകളും...

ഈ മൊബൈല്‍ ആ മൊബൈലിനെ കാണാന്‍ പോയി...
ആ മൊബൈല്‍ ഈ മൊബൈലിനെ കാണാന്‍ പോയി...

പിന്നെ അങ്ങോട്ടും ഇങ്ങോട്ടും കാണാന്‍ പോയിക്കൊണ്ടേയിരുന്നു.....

പത്തു മാസം കഴിഞ്ഞപ്പോള്‍ ഈ മൊബൈല്‍ ആ മൊബൈലിന് 'ബ്രാന്‍ഡ്‌ ' ഇല്ലാത്ത ഒരു സിം സമ്മാനമായി നല്‍കി വേറെ 'ആ മൊബൈലിലേക്ക് ' മിസ്സ്‌ കോള്‍ അടിക്കാന്‍ പോയി...

6 comments:

  1. 'ബ്രാന്‍ഡ്‌ ' ഇല്ലാത്ത സിമ്മുകള്‍ക്കുവേണ്ടി...

    ReplyDelete
  2. എന്താ ചെയ്യാ കലികാലം.!!

    ReplyDelete
  3. എന്തൊരു അവസ്ഥ !

    ReplyDelete
  4. ഈ ബോറും ഒരു രസം

    ReplyDelete
  5. ഹംസ, vinuxavier, OAB/ഒഎബി,
    കമന്റുകള്‍ക്ക് നന്ദി..

    ReplyDelete
  6. ഇതും കൊള്ളാം ആധുനിക കഥ, അല്ല കവിധാ‍ാ‍ാ

    ReplyDelete