Thursday, May 5, 2011

ഗള്‍ഫ്‌ മലയാളി എന്നാല്‍ ...



ഗള്‍ഫ്‌ മലയാളി എന്നാല്‍ ...



രണ്ടു മാസം നാട്ടില്‍ മനുഷ്യനായി ജീവിക്കാന്‍ ഇരുപത്തിരണ്ടു മാസം ഗള്‍ഫില്‍ മൃഗമായി കഷ്ടപ്പെടുന്നവന്‍...

 നാട്ടിലുള്ളവര്‍ക്ക് എന്നും ബിരിയാണി കഴിക്കാന്‍, ഗള്‍ഫില്‍ എന്നും ഉണക്ക ഖുബ്ബൂസ്‌ കഴിക്കുന്നവന്‍...

50 ഡിഗ്രി ചൂടില്‍ പണിയെടുത്തു, വീട്ടിലുള്ളവരെ 37 ഡിഗ്രി ചൂടില്‍ നിന്നും സംരക്ഷിക്കാന്‍ ഏസി ഫിറ്റ്‌ ചെയ്തു കൊടുക്കുന്നവന്‍...


നാട്ടില്‍ വെച്ച് രൂക്ഷമായി നോക്കുന്നവരോട് പോലും പ്രതികരിച്ചിരുന്നവന്‍, ഗള്‍ഫില്‍ വെച്ച് അടിച്ചാല്‍ പോലും അറബിയോട് പ്രതികരിക്കാത്തവന്‍...


നാട്ടില്‍ പണി തുടങ്ങുന്നതിനു മുന്നേ കൂലി വാങ്ങിയിരുന്നവന്‍, ഗള്‍ഫില്‍ പണിയെടുത്തു കഴിഞ്ഞും മാസങ്ങളോളം കൂലി കിട്ടാത്തവന്‍..


നാട്ടില്‍ സ്വന്തം റൂമില്‍ ആരെങ്കിലും കയറിയാല്‍ ഇഷ്ടപ്പെടാതിരുന്നവന്‍, ഗള്‍ഫില്‍ ഒരു റൂമില്‍ മറ്റ് ഒന്‍പതു പേരോടൊപ്പം കഴിയുന്നവന്‍...


നാട്ടില്‍ അലക്കിയ ഷര്‍ട്ടില്‍ ഒരു ചെറിയ പൊടി കണ്ടാല്‍ അത് ഇടാതിരുന്നവന്‍, ഗള്‍ഫില്‍ ഷര്‍ട്ട്‌ അലക്കാന്‍ സമയം പോലും കിട്ടാത്തവന്‍...


നാട്ടിലെ ശത്രുവിനെപ്പോലും ഗള്‍ഫില്‍ വെച്ച് കണ്ടാല്‍ ഉള്ളു തുറന്നു സ്നേഹിക്കാന്‍ കഴിയുന്നവന്‍..

മറ്റുള്ളവരെ എല്ലാം കല്യാണം കഴിപ്പിച്ചയച്ചു സ്വയം കല്യാണം കഴിക്കാന്‍ മറന്നു പോകുന്നവന്‍...


ഒടുവില്‍ സ്നേഹം മാത്രം കൊതിച്ചു തിരികെ നാട്ടിലെത്തുമ്പോള്‍ അത് മാത്രം കിട്ടാതാകുന്നവന്‍...


അങ്ങനെ വീണ്ടും തിരിച്ചു ഗള്‍ഫില്‍ എത്താന്‍ വിധിക്കപ്പെട്ടവന്‍...