Wednesday, January 27, 2010

ദീപസ്തംഭം ...., എനിക്കും വേണം കമന്റ്

ബ്ലോഗര്‍ ആവുക എന്നത് എന്റെ ജന്മാഭിലാഷം ഒന്നും അല്ല. പക്ഷേ കുറെ ആളുകള്‍ ഇങ്ങനെ ബൂലോകത്ത് കിടന്നു വിലസുമ്പോള്, അവര്‍ എഴുതുന്നതൊക്കെ വായിച്ച് ബൂലോകര്‍ രസിക്കുമ്പോള്‍ എനിക്ക് ഒരു ചെറിയ അസൂയ തോന്നി. അങ്ങനെ ഞാനും തീരുമനിച്ചു ഒരു ബ്ലോഗ് തുടങ്ങി നിങ്ങളെ 'സേവിക്കാന്‍ !' എന്റെ ബ്ലോഗിനിടുന്ന പേര്, എന്റെ സ്വഭാവത്തോടും വികാരത്തൊടും യോജിക്കുന്നതാകേണ്ടതിനാലാണു ഇങ്ങനെ ഒരു പേരു തിരഞ്ഞെടുത്തത്. ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കില്‍ ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്യാവുന്നതാണ്.

ഇനി ഞാന്‍ ബ്ലോഗി ബ്ലോഗി നിങ്ങളെ ഒരു വഴിക്കാക്കാന്‍ ശ്രമിക്കട്ടെ... കൊണ്ഗ്രസില്‍ നിന്നും പുറത്തായ കെ. കരുണാകരന്റെ അവസ്ഥയില്‍ ഒന്നും ചെയ്യാനില്ലാതെ ഇരുന്നപ്പോള്‍ ഒരു മോഹം - ബൂലോകത്ത് ഒന്നു ബ്ലോഗണം. ബ്ലോഗിങ് പഠിക്കാന്‍ പോകാന്‍ ഒരു സിംഹത്തിന്റെ മടയും ഇല്ല. പിന്നെ എന്താ ചെയ്യുക? മോഷ്ടിക്കുന്നത് ഒരു പാപം ആണ് എന്ന് വിശ്വസിക്കതതിനാല്‍ അങ്ങനെ ഒരു ബ്ലോഗര്‍ ആകാം എന്ന് വിചാരിച്ചു. പക്ഷേ അപ്പോള്‍ ഉള്ള പ്രശ്നം ഫേമസ് ആയ ബൂലോക ബ്ലോഗുകളില്‍ നിന്നും ചൂണ്ടിയാല്‍ അത് പെട്ടന്ന് പിടിക്കപെടും. പിന്നെ ഓര്‍ത്തു ഇംഗ്ലിഷ് ബ്ലോഗുകളില്‍ തപ്പി നോക്കാം എന്ന്. പക്ഷേ എന്ത് ചെയ്യാം ഗാന്ധിജിയെ അനുകരിച്ചു വിദേശ വസ്തുക്കള്‍ ബഹിഷകരിച്ച കൂട്ടത്തില്‍ വിദേശ ഭാഷയെയും ബഹിഷ്കരിച്ചിരുന്നു!

പിന്നെയും കണ്ഫ്യുഷന്‍സ്; ബ്ലോഗിന് എന്ത് പേരിടും എനിക്ക് ഞാന്‍ എന്ത് പേരിടും അങ്ങനെ അങ്ങനെ. ബ്ലോഗിന്റെ പേര് നന്നാക്കണോ എന്റെ പേര് നന്നാക്കണോ. ശ്രീശാന്ത്‌ എറിയാന്‍ വരുമ്പോ ബാറ്റ്സ്മാനുള്ള കണ്ഫ്യുഷന്‍ പോലെ, ശ്രീശാന്തിനിട്ടു അടിക്കണോ അതോ പന്തിനിട്ടു അടിക്കണോ... എന്നിട്ട് കണ്ഫ്യുഷന്‍ തീര്‍ന്നിട്ടാണ് ഇപ്പോള്‍ ഇങ്ങനെ ഒരു പേരൊക്കെ ഇട്ടിരിക്കുന്നത് എന്ന് വിചാരിക്കുകയൊന്നും വേണ്ട. ഇവിടെ ബ്ലോഗുന്ന എല്ലാവരെയും പോലെ എന്റെയും ഉദ്ദേശം ഒന്നേ ഉള്ളു; ദീപസ്തഭം ....., എനിക്കും കിട്ടണം കമന്റ്, ഹിറ്റ്സ്, ഇ റ്റി സി...

ഇത്രയും ടൈപ് ചെയ്തു കഴിഞ്ഞു ഞാന്‍ തല പൊക്കി എന്റെ മാനേജരെ ഒന്നു നോക്കി. ഹോ പുള്ളി ഭയങ്കര ഹാപ്പി. പതിവില്ലാതെ ഇവന്‍ ഇന്ന് എന്തൊക്കെയോ പണി എടുക്കുന്നു എന്ന് വിചാരിച്ചിട്ടാരിക്കും. പക്ഷേ ഞാന്‍ ഇവിടെ ഇത് ടൈപ്പ് ചെയ്യുകയാണെന്ന് അവനു അറിയില്ലല്ലോ, പാവം. എന്റെ സ്വഭാവം അറിയവുന്നോണ്ടാരിക്കും അവന്‍ പറഞ്ഞത് ഇടയ്ക്കു ഇന്റര്‍നെറ്റ്‌ കംപ്ലൈന്റ്റ്‌ ആയപ്പോള്‍ ആണ് കമ്പനിയില്‍ പ്രൊഡക്ഷന്‍ കൂടിയത് എന്ന്. ഇത് വായിച്ചു നിങ്ങള്‍ക്ക് ഇത്രയും ബോറടിച്ചെങ്കില്‍, ഇത് മുഴുവന്‍ എഴുതി ഉണ്ടാക്കിയ എന്റെ ബോറടി നിങ്ങള്‍ ഒന്നു ആലോചിച്ചു നോക്കൂ. പാവം ഞാന്‍ അല്ലേ?

എന്തായാലും ഇനിയും നിങ്ങളെ ബോറടിപ്പിക്കാന്‍ ഞാന്‍ വരും. പക്ഷേ ഒരു കണ്ടീഷന്‍ എല്ലാവരും കമന്റിടണം. ഇപ്പോള്‍ നിങ്ങള്‍ മനസ്സില്‍ വിചാരിച്ചത് എന്താണെന്നു എനിക്കറിയാം, ഹോ ഭാഗ്യം കമന്റിട്ടില്ലെങ്കില്‍ ഇവന്റെ ശല്യം ഇനി ഉണ്ടാകില്ലല്ലോ എന്നല്ലേ? പക്ഷേ നടക്കൂല കമടിട്ടില്ലെങ്കില്‍ നിങ്ങളെ കൊണ്ട് കമന്റ് ഇടീക്കാന്‍ ഞാന്‍ വരും, ഇടുന്നത് വരെ വരും. കളരി പരമ്പര ദൈവങ്ങള്‍ആണേ, ബൂലോകം ആണേ, സത്യം ആസത്യം അസത്യം...

13 comments:

 1. ആദ്യത്തെ കമന്റ്‌ എന്റെ വക ആയിക്കോട്ടേ. എഴുത്തു തുടരുക.
  :)

  ReplyDelete
 2. ഇനി എന്റെ വ്ക കമന്റ്‌ കിട്ടീല്ല്യ ന്ന് വേണ്ടാ...ദാ പിടിച്ചോളൂ.....

  ReplyDelete
 3. ബോറന്‍!! ശരിക്കും എന്താണതിന്റെ അര്‍ത്ഥം മലയാളത്തില്‍ ? എന്തായാലും, ഞാന്‍ വരും വായിക്കാന്‍.
  ഞാന്‍ ബ്ലോഗറല്ല വായനക്കാരന്‍ മാത്രം. പിന്നെ കമന്റ്‌, അതിനുള്ള വിവരം അതികൊന്നും ഇല്ല, ശ്രമിക്കാം.
  എഴുതുക ആശംസകള്‍...
  ഷാജി ഖത്തര്‍.

  ReplyDelete
 4. @desertfox
  ആദ്യത്തെ കമന്റിനു ഒരു സ്പെഷ്യല്‍ താങ്ക്സ് :)

  @ എറക്കാടന്‍ / Erakkadan

  നന്ദിയുണ്ടുട്ടോ

  @ shaji

  നന്ദി. ഇനിയും വരിക. ബോരന്റെ അര്‍ ത്ഥം എന്താ ഇപ്പൊ പറയുക, ബോറടിപ്പിക്കുന്നവന്‍ എന്നോ ബോറടിക്കുന്നവന്‍ എന്നോ, എന്തുമാകം .... അര്‍ത്ഥമില്ലാത്തവന്‍ ഞാന്‍ :)

  ReplyDelete
 5. കിടക്കട്ടെ എന്റെ വക ഒരു കമന്റ്.
  ആദ്യം ഞാന്‍ വായിച്ചത് “ബാറടപ്പിക്കാന്‍ ഒരു ബ്ലോഗ്” എന്നാണ് :-)

  എഴുത്ത് തുടരൂ, വായിക്കാന്‍ ഞങളുണ്ട്.

  ആശംസകള്‍!

  ReplyDelete
 6. @ ഭായി
  ഭായി ഇങ്ങനത്തെ കമന്റുകള് ഇട്ടാല് എന്റെ പോസ്റ്റിനെകാളും ആളുകള് കമന്റ് വയിച്ചട്ടിയിരിക്കും ചിരിക്കുക..!
  നന്ദി ഭായി..!!

  ReplyDelete
 7. ഇത്രയും ടൈപ് ചെയ്തു കഴിഞ്ഞു ഞാന്‍ തല പൊക്കി എന്റെ മാനേജരെ ഒന്നു നോക്കി. ഹോ പുള്ളി ഭയങ്കര ഹാപ്പി. പതിവില്ലാതെ ഇവന്‍ ഇന്ന് എന്തൊക്കെയോ പണി എടുക്കുന്നു എന്ന് വിചാരിച്ചിട്ടാരിക്കും. പക്ഷേ ഞാന്‍ ഇവിടെ ഇത് ടൈപ്പ് ചെയ്യുകയാണെന്ന് അവനു അറിയില്ലല്ലോ, പാവം. എന്റെ സ്വഭാവം അറിയവുന്നോണ്ടാരിക്കും അവന്‍ പറഞ്ഞത് ഇടയ്ക്കു ഇന്റര്‍നെറ്റ്‌ കംപ്ലൈന്റ്റ്‌ ആയപ്പോള്‍ ആണ് കമ്പനിയില്‍ പ്രൊഡക്ഷന്‍ കൂടിയത് എന്ന്. ഇത് വായിച്ചു നിങ്ങള്‍ക്ക് ഇത്രയും ബോറടിച്ചെങ്കില്‍, ഇത് മുഴുവന്‍ എഴുതി ഉണ്ടാക്കിയ എന്റെ ബോറടി നിങ്ങള്‍ ഒന്നു ആലോചിച്ചു നോക്കൂ. പാവം ഞാന്‍ അല്ലേ?

  ബോറാ...
  ബോറടിച്ചില്ല..
  എഴുത്തില്‍ നര്‍മമുണ്ട്..
  ഒന്നു രണ്ടിടത്ത് ചിരിക്കാന്‍ മുട്ടി...
  തുടര്‍ന്നോളൂ...
  ഭാവുകങ്ങള്‍...

  ReplyDelete
 8. ഇനിയും ബോറടിപ്പിക്കാതെ കാര്യം പറയൂന്നേ..ഒന്ന് ചിരിച്ച്
  കഴിഞ്ഞുടനങ്ങ് കമന്‍റിയേക്കാം..പോരേ പരമബോറാ...1.2..3..
  ഹേയ്...
  “ഇത്രയും ടൈപ് ചെയ്തു കഴിഞ്ഞു ഞാന്‍ തല പൊക്കി എന്റെ മാനേജരെ ഒന്നു നോക്കി.“സര്‍...ഹെന്‍റെ ബ്ലൊഗ്..ഗ്..ന്റ്റെ
  കമന്റ്റ് അല്ല..ഹല്ല...നൊ..നോ,കൊട്ടേഷന്‍..

  ബോറാ,ഇതിന്‍റെ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കൂ പ്ലീസ്!

  ReplyDelete
 9. ബോര്‍ അടിപ്പിക്കുന്നവന്‍ അല്ല ബോറന്‍

  ബോറിസ് ബെക്കരുമല്ല ബോറന്‍

  ബോറടി മാറ്റാന്‍ ബോര്‍ അടിക്കുന്നവന്‍ ആണ് ബോറന്‍ !!!

  ReplyDelete
 10. മൊത്തം ബോറാക്കോ... :)

  ReplyDelete
 11. അമ്മെ!സ്മാരക എഴുത്ത്!

  ReplyDelete
 12. @ mukthar udarampoyil

  നന്ദി..!

  @ ഒരു നുറുങ്ങ്

  വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കാം. ഞൻ അറിഞ്ഞില്ലയിരുന്നു..

  @ഒഴാക്കന്‍.

  കമന്റിനു നന്ദി..!

  @ കൂതറHashimܓ
  അതിനാണു ശ്രമിക്കുന്നത് :)

  @vinuxavier

  ഇതിലും സ്മാരകമാക്കാൻ ശ്രമിക്കാം :-)

  ReplyDelete
 13. കലക്കി ആദ്യ പോസ്റ്റ്, ഞാന്‍ വൈകിയെങ്കിലും

  ശ്രീശാന്തും പിന്നെ.. :) പാവങ്ങള്‍

  ReplyDelete